മാങ്കുളം: അമ്പതാം മൈൽ സിങ്കുകുടി കോളനിക്ക് മുകളിലായി വനംവകുപ്പ് ഉദ്യോഗസ്ഥർ റവന്യൂ ഭൂമി കൈയേറി ട്രഞ്ച് നിർമ്മിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടും നടപടി സ്വീകരിക്കാത്തതിനെതിരെ ഹിന്ദുഐക്യവേദി പ്രക്ഷോഭത്തിലേയ്ക്ക്. കോളനി നിവാസികളുടെ പരാതിയിൽ സ്ഥലം സന്ദർശിച്ച തഹസിൽദാർ വനംവകുപ്പിന്റെ കൈയേറ്റം സ്ഥിരീകരിച്ചതാണ്. നാളിതുവരെയായും യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല. പാവപ്പെട്ട ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറുപ്പുവരുത്തണമെന്ന് ഹിന്ദു ഐക്യവേദി ദേവികുളം താലൂക്ക് സമിതി ആവശ്യപ്പെട്ടു. താലൂക്ക് പ്രസിഡന്റ് കെ.കെ. രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് വി.എം. ബാലൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സഹസംഘടനാ സെക്രട്ടറി പി.ആർ. കണ്ണൻ, ജില്ലാ സെക്രട്ടറി മധുസൂദൻ, മഹിളാ ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി എം.ജി. മായ,​ താലൂക്ക് ജനറൽ സെക്രട്ടറി ടി.എസ്. സുരേഷ്, സെക്രട്ടറി കെ.ജി. ശുദ്ധോധനൻ എന്നിവർ സംസാരിച്ചു.