തൊടുപുഴ: സമ്പർക്കത്തിലൂടെയുള്ള കൊവിഡ് വ്യാപനം നിയന്ത്രണാതീത മാകുന്ന സാഹചര്യത്തിൽ ഓരോ വ്യക്തിയും ഈ മഹാമാരിയെ തടയാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാൻ കത്തോലിക്ക കോൺഗ്രസ് ആരംഭിക്കുന്ന “COVID STOP BY ME” എന്ന ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ആട്ടോറിക്ഷ തൊഴിലാളികൾക്ക് സാനിറ്റൈസർ നൽകി തൊടുപുഴ ആക്സിസ് ബാങ്കിന്റെ എതിർവശത്ത് ഇന്ന് രാവിലെ 10ന് തൊടുപുഴ തഹസിൽദാർ ജോസുകുട്ടി നിർവ്വഹിക്കും. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയനിലത്തിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ജിയോ കടവി, കത്തോലിക്ക കോൺഗ്രസ് രൂപതാ ഡയറക്ടർ ഫാ. തോമസ് ചെറുപറമ്പിൽ, തൊടുപുഴ ടൗൺ പള്ളി വികാരി ഫാ. ജിയോ തടിക്കാട്ട്, രൂപത പ്രസിഡന്റ് ഐപ്പച്ചൻ തടിക്കാട്ട്, സെർവ് പീപ്പിൾ ഫൗണ്ടേഷൻ ഡയറക്ടർ അജിത്ത്, ഗ്ലോബൽ ട്രെഷറർ പി.ജെ പാപ്പച്ചൻ തുടങ്ങിയവർ പ്രസംഗിക്കും.