െതാടുപുഴ: ഭൂമിപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി നടത്തുന്ന നിരാഹാര സമരത്തിനും കേരള കോൺഗ്രസ് (എം) 72 ദിവസമായി നടത്തി വരുന്ന സത്യാഗ്രഹ സമരത്തിനും പിന്തുണ പ്രഖ്യാപിച്ച് യു.ഡി.എഫ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ എല്ലാ പഞ്ചായത്തിലും നഗരസഭകളിലും അഞ്ചിന് രാവിലെ 10 മുതൽ 12 വരെ പഞ്ചായത്ത് ആസ്ഥാനങ്ങളിലും നഗരസഭാ ആസ്ഥാനങ്ങളിലും സത്യഗ്രഹ സമരം നടത്താൻ യു.ഡി.എഫ് ജില്ലാ കമ്മറ്റി തീരുമാനിച്ചതായി യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ്. അശോകനും കൺവീനർ പ്രൊഫ. എം.ജെ. ജേക്കബ്ബും അറിയിച്ചു.