ഇടുക്കി: ഒരു കോടി രൂപ മുടക്കി നിർമ്മിക്കുന്ന പൈനാവ് ഗവ. യു.പി സ്‌കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇന്ന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും. ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും. സ്‌കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ വൈദ്യുതി മന്ത്രി എം.എം. മണി ശിലാഫലകം അനാച്ഛാദനം ചെയ്യും. ഡീൻ കുര്യാക്കോസ് എം.പി, റോഷി അഗസ്റ്റിൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്, ജില്ലാ കളക്ടർ എച്ച്. ദിനേശൻ എന്നിവർ മുഖ്യാതിഥികളാകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട്, പഞ്ചായത്ത് പ്രസിഡന്റ് വി.എം. സെലിൻ, കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡ് അംഗം സി.വി. വർഗീസ് തുടങ്ങിയവർ പങ്കെടുക്കും.
പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ. ഷാജഹാൻ സ്വാഗതവും പൊതുവിദ്യാഭ്യാസ വകുപ്പ് ഡി.ജി.ഇ. കെ. ജീവൻ ബാബു നന്ദിയും പറയും.