ഇടുക്കി: കുടുംബശ്രീ ഉത്പന്നങ്ങൾ ഇനി വിരൽ തുമ്പിൽ. മികച്ച ഓഫറുകളുമായി കുടുംബശ്രീ ഉത്സവ് വിപണന മേള ഇന്ന് ആരംഭിക്കും. www.kudumbashreebazaar.com വെബ്‌സൈറ്റിലാണ് ഓഫറുകളുമായി കുടുംബശ്രീ എത്തുന്നത്. മേളയുടെ ഔദ്യോഗിക ഉദ്ഘാടനം മന്ത്രി എ.സി. മൊയ്ദീൻ ഇന്ന് ഓൺലൈനായി നിർവഹിക്കും. 350 കുടുംബശ്രീ സംരംഭകരുടെ 1020 ഉത്പന്നങ്ങൾ പോർട്ടലിലൂടെ ലഭിക്കും. നാടൻ അച്ചാറുകൾ, ചിപ്സ്, കരകൗശല വസ്തുക്കൾ, സോപ്പ് ഉത്പന്നങ്ങൾ, കുട, ബാഗ്, കറി പൊടികൾ തുടങ്ങിയവ വലിയ ഡിസ്‌കൗണ്ടുകളിൽ ലഭ്യമാണ്. 200 രൂപയ്ക്ക് മുകളിൽ വാങ്ങുന്നവർക്ക് ഇന്ത്യയിൽ എവിടെയും ഡെലിവറി ചാർജ് ഇല്ലാതെ എത്തിച്ചു നൽകും. സംരംഭകർ നൽകുന്ന ഡിസ്‌കൗണ്ടുകൾക്ക് പുറമെ 20% അധിക ഡിസ്‌കൗണ്ടുകളും ഓഫറുകളും നൽകും. 1000 രൂപക്കും 3000 രൂപക്കും മേലെ വാങ്ങുന്നവർക്ക് സ്‌പെഷ്യൽ ഓഫറുകളും നൽകും. മേള നവംബർ 19ന് അവസാനിക്കും.