ഇടുക്കി: കഞ്ഞിക്കുഴി പകൽ വീടുകളിലേക്ക് ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യുന്നതിന് അതത് പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന പരിശീലനം നേടിയ കുടുംബശ്രീ യൂണിറ്റുകൾ, വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് മത്സരസ്വഭാവമുള്ള പ്രത്യേക മുദ്രവെച്ച പുനർ ദർഘാസ് ക്ഷണിച്ചു. കുടുംബശ്രീ യൂണിറ്റുകൾക്ക് മുൻഗണന. ദർഘാസുകൾ നവംബർ 16 വരെ സൂപ്രണ്ട്, ജില്ലാ ആശുപത്രി, തൊടുപുഴ ആഫീസിൽ നിന്ന് ലഭിക്കും. പുനർദർഘാസ് നവംബർ 18 ഉച്ചയ്ക്ക് 11.30ന് ഉറപ്പിക്കും. കൂടുതൽ വിവരങ്ങൾ ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ നോഡൽ ഓഫീസിൽ നിന്ന് ലഭിക്കും.

ഇടുക്കി: നെടുങ്കണ്ടം താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയായി ഉയർത്തുന്നതിനായി ആശുപത്രി പരിസരത്ത് മുറിച്ച് അടുക്കിയിട്ടുള്ള മരങ്ങൾ ലേലം ചെയ്ത് വിൽക്കുന്നു. താത്പര്യമുള്ളവർക്ക് നിരതദ്രവ്യം (5000 രൂപ) അടച്ചോ മുദ്രവെച്ച ക്വട്ടേഷനിലൂടെയോ പങ്കെടുക്കാം. ലേലം 12ന് ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കും. നിരതദ്രവ്യം അടയ്‌ക്കേണ്ട അവസാന തിയതി 12ന് ഉച്ചയ്ക്ക് 12. ക്വട്ടേഷൻ സമർപ്പിക്കേണ്ട അവസാന തിയതി 12ന് ഉച്ചയ്ക്ക് 12.