തൊടുപുഴ: മൃഗസംരക്ഷണ വകുപ്പ് തൊടുപുഴ നഗരസഭയിൽ നടപ്പാക്കുന്ന ഗോവർദ്ധിനി പദ്ധതിയുടെ കാലിത്തീറ്റ വിതരണം 5, 6 തീയതികളിൽ നടക്കും. കോലാനി ക്ഷീരോൽപ്പാദക സഹകരണ സംഘത്തിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ താഴെ പറയുന്ന ക്രമത്തിലാണ് വിതരണം. അഞ്ചിന് ഒന്നു മുതൽ 17 വരെയുള്ള ഉപഭോക്താക്കൾക്കും 6ന് 18 മുതൽ 35 വരെയുള്ള വാർഡിലുള്ളവർക്കുമാണ് വിതരണം.


തൊടുപുഴ: നഗരസഭ ജനകീയാസൂത്രണം 2020- 21 ൽ ഉൾപ്പെടുത്തി കറവപ്പശുക്കൾക്കുള്ള കാലിത്തീറ്റ വിതരണം കോലാനി കവലയിലുള്ള ക്ഷീരോത്പാദക സഹകരണ സംഘത്തിൽ നടക്കും. ഒമ്പതിന് ഒന്ന് മുതൽ 10 വരെയുള്ള വാർഡിലെ ഉപഭോക്താക്കൾക്കും 10ന് 11, 12 വാർഡ്, 11ന് വാർഡ് 13 മുതൽ 24 വരെയും 12ന് വാർഡ് 25 മുതൽ 35 വരെയും വിതരണം നടക്കും. സമയം രാവിലെ 10 മുതൽ ഒന്ന് വരെ. ഉപഭോക്താക്കൾ റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയും ഇവയുടെ പകർപ്പും കൊണ്ടുവരണം. കർഷകൻ അടയ്‌ക്കേണ്ട തുക 1215 രൂപ.