ചെറുതോണി: സഹകരണ വകുപ്പിന്റെ കീഴിൽ ജില്ലാ പൊലീസ് സഹകരണ സംഘത്തിന്റെ മേൽനോട്ടത്തിൽ നിർമ്മിച്ച കെയർ ഹോമിന്റെ താക്കോൽ ദാനം നാളെ ചെറുതോണിയിൽ നടക്കുമെന്ന് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ എച്ച്. അൻസാരി, പൊലീസ് സഹകരണ സംഘം പ്രസിഡന്റ് ജോസഫ് കുര്യൻ, സെക്രട്ടറി എച്ച്. സനൽ കുമാർ എന്നിവരറിയിച്ചു. ചെറുതോണിയിൽ ഭവനരഹിതരായിരുന്ന പാറെപ്പറമ്പിൽ സജീവന് നിർമ്മിച്ച വീടിന്റെ താക്കോൽ ദാനമാണ് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിക്കുന്നത്. നാളെ രാവിലെ ഒമ്പതിന് നടക്കുന്ന താക്കോൽദാന ചടങ്ങിൽ മന്ത്രി എം.എം. മണി അദ്ധ്യക്ഷത വഹിക്കും. റോഷി അഗസ്റ്റ്യൻ എം.എൽ.എ, ജില്ലാ കളക്ടർ എച്ച്. ദിനേശൻ, ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പുസാമി തുടങ്ങിയവർ പങ്കെടുക്കും.