കുമളി: വിവിധ ആവശ്യങ്ങളുന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി കുമളി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമളി പോസ്റ്റ് ആഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. ജില്ലാ സെക്രട്ടറി ജോയി മേക്കുന്നേൽ ഉദ്ഘാടനം ചെയ്തു. കുമളി യൂണിറ്റ് വൈസ് പ്രസിഡന്റ് ജോസ് അഴകമ്പ്ര അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി വി.കെ. ദിവാകരൻ, അബ്ദുൾ സലാം, മുഹമ്മദ് ഷാജി, യൂത്ത്‌വിംഗ് ജില്ലാ വൈസ് പ്രസിഡന്റ് സനുപ് പുതുപ്പറമ്പിൽ, ബി.സി ഭാസ്കരൻ, സാബു പാർത്താനം, അബ്ദുൾ സുൽഫി, ടി.സി. ചാക്കോ ജോസുകുട്ടി എന്നിവർ പങ്കെടുത്തു.