തൊടുപുഴ: കുമാരമംഗലം പഞ്ചായത്ത് ഏഴാം വാർഡിൽ സേവന രംഗത്ത് വിവിധ മേഖലകളിൽ തിളക്കമാർന്ന പ്രകടനം കാഴ്ചവച്ചവരെ ആദരിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റും വാർഡ് മെമ്പറുമായ നിസാർ പഴേരിയുടെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് ലിന്റാ സിബിൻ മൊമന്റോ നൽകി. ബ്ലോക്ക് മെമ്പർ ജോസ് കീരിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. അൽ- അസ്ഹർ ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻ മാനേജിംഗ് ഡയറക്ടർ അഡ്വ. മിജാസ് കെ.എം, ആംബുലൻസ് ഡ്രൈവർ എം.എം. സുധീർ, പെരുമ്പിള്ളിച്ചിറ പോസ്റ്റ് മാസ്റ്റർ എം. ഫാതിമ, പോസ്റ്റ്‌വുമൺ പി.ജി. ശ്രീദേവി, ജെ.പി.എച്ച്.എൻ പി.എ. മേരി, ആശ വർക്കർ സലീന ഹുസൈൻ, ഫസിലിറ്റേറ്റർ ലൈല കരിം, അംഗൻവാടി ടീച്ചർമാരായ ഫാതിമ റഹിം, സൗദ ടി.എ, ഫാതിമ അലിയാർ, സി.ഡി.എസ് മെമ്പർ ഷക്കീല ഇബ്രാഹിം, ഹരിത കർമ്മസേന അംഗം ആസിയ ഫൈസൽ എന്നിവരെയാണ് ആദരിച്ചത്.