തൊടുപുഴ: ഡോ. പല്പുവിന്റെ പേരിൽ എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ യൂത്ത്മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച ലൈബ്രറിയുടെ ഉദ്ഘാടനം വെങ്ങല്ലൂർ ചെറായിക്കൽ ക്ഷേത്രസന്നിധിയിൽ യോഗം കൗൺസിലറും യൂണിയൻ ചെയർമാനുമായ എ.ജി. തങ്കപ്പൻ നിർവ്വഹിച്ചു. യൂണിയൻ കൺവീനർ വി. ജയേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ വൈസ് ചെയർമാൻ ഡോ. കെ. സോമൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ നേതാക്കളായ ഷാജി കല്ലറയിൽ. സി.പി. സുദർശനൻ, വൈക്കം ബെന്നി ശാന്തി, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് സന്തോഷ്, വൈസ് പ്രസിഡന്റ് അഖിൽ സുഭാഷ്, സെക്രട്ടറി ശരത്ചന്ദ്രൻ, മനുരാജ് രഞ്ജിത്ത്, അനീഷ്, ജിയേഷ് എന്നിവർ പങ്കെടുത്തു.