പുറ്റടി: നെഹ്രു സ്മാരക പഞ്ചായത്ത് ഹയർസെക്കൻഡറി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് മെമ്പർ കുഞ്ഞുമോൾ ചാക്കോയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 25 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച കൗൺസിലിംഗ് ഹാൾ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ആഡിറ്റോറിയത്തിൽ പി.ടി.എ പ്രസിഡന്റ് ബിജു കെ.സി അദ്ധ്യക്ഷതയിൽ കുഞ്ഞുമോൾ ചാക്കോ ഉദ്ഘാടനം ചെയ്തു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് അംഗം സാബു വയലിൽ, പി.ടി.എ കമ്മിറ്റി അംഗങ്ങളായ ആൻസി ജോസഫ്, ജോണി ജെയിംസ് എന്നിവർ സംസാരിച്ചു. സ്‌കൂൾ ഹെഡ്മാസ്റ്റർ കെ.എൻ ശശി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജയസിന്ധ്യ നന്ദിയും പറഞ്ഞു.