തൊടുപുഴ: അദ്ധ്യാപക നിയമനങ്ങൾ അംഗീകരിക്കുക, ഗവ. പ്രൈമറി വിദ്യാലയങ്ങളിൽ ഹെഡ്മാസ്റ്ററെ നിയമിക്കുക, ശമ്പളപരിഷ്‌കരണം നടപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കെ.പി.എസ്.ടി.എ തൊടുപുഴ സബ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ
കെ.പി.എസ്.ടി.എ ജില്ലാ പ്രസിഡന്റ് വി.എം. ഫിലിപ്പച്ചൻ ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡന്റ് പി.എൻ. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷിന്റോ ജോർജ്, പി.എം. നാസർ, ജീസ് എം. അലക്‌സ് , അനിൽ കുമാരമംഗലം, അനീഷ് ജോർജ്, ജിജി ജേക്കബ് , ആർ. മിനിമോൾ , ജിൽസ് മാത്യു, ജിൻസ് കെ.ജോസ് , വി.ആർ.രതീഷ്, ഗോഡ്വിൻ , ലിജോമോൻ ജോർജ് , എന്നിവർ പ്രസംഗിച്ചു.