തൊടുപുഴ: ഭരണഘടന ഉറപ്പ് നൽകുന്ന മതേതരത്വം, ജനാധിപത്യം, സാമൂഹ്യനീതി എന്നിവ അട്ടിമറിക്കുന്നതിന് വേണ്ടി നടപ്പിലാക്കിയ സാമ്പത്തിക സംവരണം പിൻവലിക്കണമെന്ന് തൊടുപുഴയിൽ ചേർന്ന വിവിധ രാഷ്ട്രീയ- സാമുദായിക- യുവജന സംഘടനകളുടെ പ്രതിഷേധ കൂട്ടായ്മ ആവശ്യപ്പെട്ടു. കെ.പി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ആർ.എസ്.പി (എം) സംസ്ഥാന കൗൺസിൽ അംഗം ടി.പി. കുഞ്ഞച്ചൻ, യുവജനവേദി സംസ്ഥാന പ്രസിഡന്റ് സച്ചിൻ കെ. ടോമി, സി.പി.ഐ(എം.എൽ) റെഡ്ഫ്‌ളാഗ് ജില്ലാ സെക്രട്ടറി ബാബു മഞ്ഞള്ളൂർ, ടി.യു.സി.ഐ ജില്ലാ കമ്മിറ്റിയംഗം ജോർജ് തണ്ടേൽ, ആർ.എസ്.പി തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയംഗം വി.എസ്. അബ്ബാസ് എന്നിവർ സംസാരിച്ചു. സി.ജെ. ജോർജ് അദ്ധ്യക്ഷത വഹിച്ചു. പി.എസ്. ജോസ് സ്വാഗതം പറഞ്ഞു.