ഇടുക്കി: പാർശ്വവൽകൃത സമൂഹങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ കലാകായിക മേഖലയിലെ വളർച്ചയും പുരോഗതിയും ലക്ഷ്യമാക്കി സമഗ്രശിക്ഷാ കേരളം നടപ്പിലാക്കുന്ന നാട്ടരങ്ങിന്റെ സംസ്ഥാനതല ഉദ്ഘാടനം.പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഇന്ന്രാവിലെ 11 ന് ഓൺലൈനായി നിർവ്വഹിക്കും.. കട്ടപ്പന കോവിൽമല ഐ.ടി.ഡി.പി സാമൂഹ്യ പഠനകേന്ദ്രത്തിലാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുന്നത്.
വൈദ്യുതി മന്ത്രി എം.എം. മണി അദ്ധ്യക്ഷത വഹിക്കും.. സമഗ്രശിക്ഷാ കേരളം സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ. എ.പി. കുട്ടികൃഷ്ണൻ പദ്ധതി വിശദീകരിക്കും. ഡീൻ കുര്യാക്കോസ് എം.പി, റോഷി അഗസ്റ്റിൻ , എം.എൽ.എ , കോവിൽമല രാജാവ് രാമൻ രാജമന്നാൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വി.ആർ. ശശി, ജില്ലാകളക്ടർ എച്ച്. ദിനേശൻ, പട്ടികവർഗ വികസനവകുപ്പ് ഡയറക്ടർ ഡോ. പി. പുഗഴേന്തി, സമഗ്രശിക്ഷാ കേരളം അഡീഷണൽ ഡയറക്ടർ ഷിബു.ആർ.എസ്, ഡി.ഡി.ഇ ശശീന്ദ്ര വ്യാസ്. വി.എ, ഡയറ്റ് പ്രിൻസിപ്പൽ എൻ.കെ. ലോഹിദാസൻ, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോഓർഡിനേറ്റർ കെ.എ. ബിനുമോൻ, ജില്ലാ പ്രൊജക്ട് കോഓർഡിനേറ്റർ ബിന്ദു മോൾ. ഡി സ്വാഗതവും എസ്.എസ്.കെ, എസ്.എസ്.കെ ഇടുക്കി സംസ്ഥാന പ്രോഗ്രാം ഓഫീസർ എൻ.ടി. ശിവരാജൻ നന്ദിയും പറയും.. സമഗ്രശിക്ഷാ കേരളം ഇടുക്കി ജില്ലയുടെ നേതൃത്വത്തിൽ കട്ടപ്പന ബി.ആർ.സി.യാണ് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ചടങ്ങിന് ആതിഥ്യമരുളുന്നത്.