കട്ടപ്പന : നഗരസഭ പ്രദേശത്ത് വിവിധ ആശുപത്രികളിൽ 22.06.2015 ന് മുമ്പ് ജനിച്ചതും നാളിതുവരെ ജനന രജിസ്റ്ററിൽ പേര് ചേർത്ത് സർട്ടിഫിക്കറ്റ് വാങ്ങാത്തവരും 22.06.2021 ന് മുൻപ് ജനന രജിസ്റ്ററിൽ പേര് ചേർക്കുന്നതിനുള്ള അവസരം പ്രയോജനപ്പെടുത്തണമെന്ന് നഗരസഭ ജനനമരണ വിവാഹ രജിസ്ട്രാർ ആറ്റ്‌ലി. പി.ജോൺ അറിയിച്ചു. ജനനം നടന്ന പ്രദേശത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ രജിസ്ട്രാർ മുൻപാകെയാണ് അപേക്ഷ സമർപ്പിക്കേണ്ടതെന്നും നഗരസഭ ജനനമരണ വിവാഹ രജിസ്ട്രാർ അറിയിച്ചു.