തൊടുപുഴ: : കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗമായിരിക്കെ പെട്ടിമുടിയിൽ ഉണ്ടായ ദുരന്തത്തിൽ മരണമടഞ്ഞ ഗണേശൻ എന്ന തൊഴിലാളിയുടെ പെൺമക്കൾക്കുളള ധനസഹായവും റീഫണ്ടും തൊടുപുഴയിൽ ഇടുക്കി ജില്ലാ ക്ഷേമനിധി ഓഫീസിൽ ചേർന്ന ചടങ്ങിൽ ബോർഡ് ചെയർമാൻ അഡ്വ. എം.എസ് സ്‌കറിയ വിതരണം ചെയ്തു. ചടങ്ങിൽ അക്കൗണ്ട്‌സ് ഓഫീസർ കലേഷ് പി. കുറുപ്പ്, ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിർ മനോജ് സെബാസ്റ്റ്യൻ, ഉപദേശക സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഗണേശനൊപ്പം ഭാര്യയും ദുരന്തത്തി മരണമടഞ്ഞിരുന്നു.
.