guild

തൊടുപുഴ: കോതമംഗലം രൂപത കേരള കാത്തലിക് ടീച്ചേഴ്‌സ് ഗിൽഡിന്റെ നേതൃത്വത്തിൽ തൊടുപുഴ ജില്ല വിദ്യാഭ്യാസ സമുച്ചയത്തിന് മുമ്പിൽ എട്ട് ദിവസമായി നടത്തിവന്ന സമരം അവസാനിപ്പിച്ചു. അദ്ധ്യാപക നിയമനങ്ങൾ അംഗീകരിക്കുക, ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കുക, ഹയർസെക്കന്ററി മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള കാത്തലിക് ടീച്ചേഴ്‌സ് ഗിൽഡിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തിവന്ന സമരം വിദ്യാഭ്യാസ മന്ത്രിയുടെയും ധനമന്ത്രിയുടെയും കാത്തലിക് മാനേജ്‌മെന്റ് പ്രതിനിധികളുടെയും ചർച്ചയിൽ ഒത്തുതീർപ്പായത്. അനിശ്ചിതകാല സമരം അവസാനിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനം തൊടുപുഴ ഫൊറോന വികാരി ഫാ. ഡോ. ജിയോ തടിക്കാട്ട് നടത്തി. ടീച്ചേഴ്‌സ് ഗിൽഡ് പ്രസിഡന്റ് സജി മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി അനീഷ് ജോർജ്ജ് ,ജിയോ ചെറിയാൻ, ബിജോയി മാത്യു, ഡോൺ തോമസ്, ബെന്നി മാത്യു, ആൽവിൻ ജോസ് എന്നിവർ പ്രസംഗിച്ചു.