ചെറുതോണി: ഭൂപതിവ് നിയമങ്ങൾ ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് ചെറുതോണിയിൽ നടന്നുവരുന്ന റിലേ സത്യാഗ്രഹത്തിന്റെ 72ാം ദിവസം മാങ്കുളം മണ്ഡലം നേതാക്കൾ നടത്തിയ സമരം കേരളാകോൺഗ്രസ് എം ജോസഫ് സംസ്ഥാന എക്‌സിക്യുട്ടീവ് അംഗ സാബു മാത്യു പനച്ചനാനി ഉദ്ഘാടനം ചെയ്തു.
മാങ്കുളം മണ്ഡലം പ്രസിഡന്റ് ജോർജ്ജ് വർക്കി, വൈസ് പ്രസിഡന്റ് ലാലുജോൺ, സെക്രട്ടറി സി.കെ.കുട്ടപ്പൻ എന്നിവർ സത്യാഗ്രഹമനുഷ്ടിച്ചു. കർഷകയൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി വർഗീസ് വെട്ടിയാങ്കൽ മുഖ്യപ്രഭാഷണം നടത്തി. മുസ്ലീംയൂത്ത്‌ലീഗ് സംസ്ഥാന കൗൺസിൽ മെമ്പർ അബ്ദുൾനിസാർ, യൂത്ത്ഫ്രണ്ട് സംസ്ഥാന വൈസ്പ്രസിഡന്റ് അജേഷ് എൻ.രാജൻ, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് വി.എം.സെലിൻ, ടോമി തൈലംമനാൽ, കെ.ആർ.സജീവ്കുമാർ, ബെന്നി പുതുപ്പാടി എന്നിവർ പ്രസംഗിച്ചു.
ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് ജോയി കൊച്ചുകരോട്ട് സമാപനയോഗം ഉദ്ഘാടനം ചെയ്തു.ഇന്ന് വെള്ളിയാമറ്റം മണ്ഡലം നേതാക്കൾ സത്യാഗ്രഹമനുഷ്ഠിക്കും.