hotel

മുട്ടം: സംസ്ഥാന സർക്കാർ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലൂടെ നടപ്പിലാക്കി വരുന്ന "വിശപ്പ് രഹിത കേരളം" പദ്ധതിയുടെ ഭാഗമായിട്ടുള്ള ജനകീയ ഹോട്ടൽ മുട്ടത്ത് പ്രവർത്തനം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ ജില്ലാ മിഷൻ, മുട്ടം സി ഡി എസ് എന്നിവ സംയുക്തമായിട്ടാണ് ജനകീയ ഹോട്ടൽ ആരംഭിച്ചത്.മുട്ടം സപ്ലൈക്കോ സൂപ്പർ മാർക്കറ്റിന് സമീപം ആരംഭിച്ച ജനകീയ ഹോട്ടലിൽ നിന്ന് 20 രൂപ നിരക്കിൽ ഉച്ചയൂണ് ലഭ്യമാകും.സി ഡി എസ് ചെയർപേഴ്സൺ ഏലിയാമ്മ ജോൺസൺ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ് കുട്ടിയമ്മ മൈക്കിൾ ജനകീയ ഹോട്ടൽ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ഷീല സന്തോഷ്‌,സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ടി കെ മോഹനൻ,ഔസെപ്പച്ചൻ ചരക്കുന്നത്ത്,സുമോൾ ജോയ്‌സൺ,പി എസ് സതീഷ്,റെൻസി സുനീഷ്‌, എ ഡി എം സി ഷാജിമോൻ,പഞ്ചായത്ത്‌ സെക്രട്ടറി ലൗജി എം നായർ,മെമ്പർ സെക്രട്ടറി രേഖാ മോൾ കെ എ,സി ഡി എസ് വൈസ് ചെയർപേഴ്സൺ റജീന ഈസ, ഹുസൈന അലി, സാലി തോമസ് എന്നിവർ സംസാരിച്ചു.