car

മൂലമറ്റം: കാർ കൊക്കയിലേക്ക് മറിഞ്ഞ് 4 പേർക്ക് പരിക്ക്. പുള്ളിക്കാനം ഡി.സി കോളേജിന് സമീപം ചൊവ്വാഴ്ച രാത്രി 11നാണ് അപകടം.തൂക്കുപാലം സ്വദേശികളായ ഉബൈദ്,മുബാറക്, ഖാലിദ്,അലിയാർ എന്നിവർക്കാണ് പരിക്കേറ്റത്.കാറിൽ തൊടുപുഴക്ക് വരവേ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു.മൂലമറ്റത്ത് നിന്നും അഗ്നി രക്ഷാ സേനയും കാഞ്ഞാർ പോലീസും സ്ഥലത്ത് എത്തിയപ്പോഴേക്കും പരിക്കേറ്റവരെ അത് വഴി വന്ന യാത്രക്കാർ മൂലമറ്റത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു.