മുട്ടം: അമ്പലംപ്പടി- മ്ലാക്കുഴി റോഡ് ഉദ്ഘാടനം ചെയ്തു. മുട്ടം പഞ്ചായത്തിൽ നിന്നുള്ള 75,​0000 രൂപ ചെലവഴിച്ചാണ് റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. വൈസ് പ്രസിഡന്റ് ഷീല സന്തോഷ്‌ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രസിഡന്റ്‌ കുട്ടിയമ്മ മൈക്കിൾ ഉദ്ഘാടനം നിർവഹിച്ചു.