തൊടുപുഴ: വ്യാജവാർത്തകൾക്കെതിരെ വ്യാപാരികൾ പ്രക്ഷോഭത്തിനൊരുങ്ങുന്നു. തൊടുപുഴയിൽ സമൂഹ മാദ്ധ്യമങ്ങൾ വഴി വ്യാപാര സ്ഥാപനങ്ങളെ അപകീർത്തിപെടുത്തുകയും അനാവശ്യമായ പണ പിരിവ് നടത്തുകയും ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. കൊവിഡ് കാലത്ത് കച്ചവടം കുറഞ്ഞിരിക്കുന്ന സമയത്ത് ഇത് പോലുള്ള വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നവർക്കെതിരെ അധികാരികൾ നിയമ നടപടി സ്വീകരിക്കണമെന്ന് വ്യാപാര വ്യവസായ ഏകോപന സമിതി തൊടുപുഴ യൂണിറ്റ് അടിയന്തര സെക്രട്ടറി യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് ടി.സി. രാജു തരിണിയിൽ,​ ജന:സെക്രട്ടറി നാസർ സൈരാ,​ ട്രഷറർ പി.ജി. രാമചന്ദ്രൻ, വൈസ് പ്രസിഡന്റുമാരായ അജീവ് പി. ടോമി സെബാസ്റ്റ്യൻ, ജോ. സെക്രട്ടറിമാരായ ഷെരീഫ് സർഗം, ബെന്നി ഇല്ലിമൂട്ടിൽ,​ യൂത്ത് വിംഗ് പ്രസിഡന്റ് താജു എം.ബി, യൂത്ത് വിംഗ് ജന. സെക്രട്ടറി രമേഷ് പി.കെ എന്നിവർ പങ്കെടുത്തു.