തൊടുപുഴ: ഡീൻ കുര്യാക്കോസ് എം.പി കട്ടപ്പനയിൽ നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് തൊടുപുഴ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മങ്ങാട്ടു കവലയിൽ നിന്ന് പന്തം കൊളുത്തി പ്രകടനം നടത്തി. തൊടുപുഴ ടാക്‌സി സ്റ്റാൻഡിന് മുന്നിൽ പ്രസിഡന്റ് കെ.എം ഷാജഹാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സി.സി.സി ജന. സെക്രട്ടറി വി.ഇ. താജുദ്ദീൻ ഉദ്ഘാടനം ചെയ്യ്തു. ഡി.സി.സി ജന.സെക്രട്ടറി ടി.ജെ പീറ്റർ, യൂത്ത് കോൺഗ്രസ് ജില്ലാ ജന. സെക്രട്ടറി ബിലാൽ സമദ്, ആരിഫ് കരിം,എസ്.ഷാജഹാൻ, കെ.എച്ച്.നൗഷാദ്, എം.കെ.മുജീബ്,കെ.കെ അബ്ദുൾ കരിം, റജി കോതായി, ആരിഫ് കെ.ബി, ഇ.എ.സലിം,സിയാദ് എന്നിവർ പ്രസംഗിച്ചു.