pinavu
പൈനാവ് ഗവ. യു.പി. സ്‌കൂൾ കെട്ടിടത്തിന്റെ നിർമ്മണോദ്ഘാടന ഭാഗമായി സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ മന്ത്രി എം.എം.മണി ശിലാസ്ഥാപന കർമ്മം നിർവ്വഹിക്കുന്നു.

ഇടുക്കി: വിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കുന്നത് സമാനതകളില്ലാത്ത മാറ്റങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിവിധ സ്‌കൂളുകളുടെ നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടങ്ങളുടെ ഉദ്ഘാടനവും നിർമ്മിക്കാനുള്ള സ്‌കൂൾ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കോടി രൂപാ മുടക്കി നിർമ്മിക്കുന്ന പൈനാവ് ഗവ. യു.പി. സ്‌കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും ഇതോടൊപ്പം വീഡിയോ കോൺഫ്രൻസിലൂടെ മുഖ്യമന്ത്രി നിർവഹിച്ചു. .

പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. ധനകാര്യ മന്ത്രി ടി.എം. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി.

സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ വൈദ്യുതി മന്ത്രി എം.എം.മണി ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചു. കേരളത്തിൽ പൊതു വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റം കൈവന്നതായി മന്ത്രി പറഞ്ഞു.

സുവർണ്ണ ജൂബിലി നിറവിലുള്ള സ്‌കൂളിന് മന്ത്രി എം.എം.മണിയുടെ ഇടപെടലിലൂടെ പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നാണ് സ്‌കൂൾ കെട്ടിടത്തിന് ഒരു കോടി രൂപ അനുവദിച്ചത്. ഒരു കോടി രൂപ മുടക്കി മൂന്ന് നിലകളായി നിർമ്മിക്കുന്ന പുതിയ സ്‌കൂൾ കെട്ടിടത്തിൽ ആദ്യ രണ്ട് നിലകളിലുമായി ആറ് ക്ലാസ് മുറികളും ഏറ്റവും മുകളിലെ നിലയിൽ ലൈബ്രറിയും പ്രവർത്തിക്കും.

പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ.ഷാജഹാൻ ഓൺലൈനായി സ്വാഗതം ആശംസിച്ചു. യോഗത്തിൽ വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എം. സെലിൻ, കെ.എസ്.ആർ.ടി.സി. ഡയറക്ടർ ബോർഡ് അംഗം സി.വി.വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടിന്റു സുഭാഷ്, ജില്ലാ പഞ്ചായത്തംഗം ലിസമ്മ സാജൻ, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. ജലാലുദ്ദീൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ആലീസ് ജോസ്, അമ്മിണി ജോസ്, പ്രഭാ തങ്കച്ചൻ, സുരേഷ് പി.എസ്, റീത്ത സൈമൺ, വിദ്യാഭ്യാസ ഉപഡയറക്ടർ ശശീന്ദ്രവ്യാസ്.വി.എ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.വി.രാജു, ബ്ലോക്ക് പ്രോഗ്രാം കോഓർഡിനേറ്റർ മുരുകൻ വി.അയത്തിൽ, ഹെഡ്മിസ്ട്രസ് ശ്രീലത.കെ, എ.അഭിലാഷ്, മനോജ് കെ.ഇ, അംബിക ശശി, തുടങ്ങിയവർ പങ്കെടുത്തു.


.