ഇടുക്കി: ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാരം അനുഷ്ഠിക്കുന്ന ഡീൻ കുര്യാക്കോസ് എം.പിക്ക് ഐക്യദാർഡ്യമർപ്പിച്ച് ഇന്ന് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ഉപവാസമനുഷ്ഠിക്കും.ഡീൻ കുര്യാക്കോസ് എം.പി അനിശ്ചിതകാല നിരാഹാര സമരമനുഷ്ഠിക്കുന്ന കട്ടപ്പനയിലെ സമരപന്തലിൽ നടക്കുന്ന ഉപവാസ സമരം കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ടോണി തോമസ് അദ്ധ്യക്ഷത വഹിക്കും.സംസ്ഥാന, ജില്ലാ നേതാക്കൾ സമരത്തിന് നേതൃത്വം നൽകും.