വഴിത്തല :പുറപ്പുഴ ഗ്രാമ പഞ്ചായത്തിന് സമ്പൂർണ ശുചിത്വ പദവി ലഭിച്ചു .ശുചിത്വ മിഷന്റെയും ഹരിത കേരള മിഷന്റെയും മുഴുവൻ മാനദണ്ഡങ്ങളും പൂർത്തീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്തിന് ഈ പദവി ലഭിച്ചത് .പുറപ്പുഴ ഗ്രാമപഞ്ചായത്തിന്റെ വഴിത്തലയിലുള്ള എം സി എഫ് ന് സമീപം നടന്ന ചടങ്ങളിൽ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് ജോസ് പ്രഖ്യാപനം നിർവഹിച്ചു. പുറപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഏലിക്കുട്ടി മാണി അദ്ധ്യക്ഷത വഹിച്ചു.ഡോ.ജി എസ് മുഖ്യപ്രഭാഷണം നടത്തി. റെനീഷ് മാത്യു, ടോമിച്ചൻ പി മുണ്ടുപാലം, ബിന്ദുബെന്നി, സുജ സലിംകുമാർ, എ ആർ ഉഷ എന്നിവർ സംസാരിച്ചു.സമ്പൂർണ ശുചിത്വ പദവി നേടുന്നതിന് മാതൃകാ പരമായ പങ്ക് വഹിച്ച പഞ്ചായത്തിലെ മുഴുവൻ ഹരിത കർമ്മ സേനാഗളെ ചടങ്ങിൽ ആദരിച്ചു...