വഴിത്തല: ഹരിതകേരള മിഷന്റെ നിർദ്ദേശ പ്രകാരം കാലാവധി പൂർത്തിയാക്കുന്ന പുറപ്പുഴ പഞ്ചായത്ത് ഭരണസമിതിയുടെ ഓർമ്മയ്ക്കായി തുരുത്ത് സ്ഥാപിച്ചു. വഴിത്തല മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററിന് സമീപത്തുള്ള പഞ്ചായത്ത് വക സ്ഥലത്ത് പ്രസിഡന്റ് ഏലിക്കുട്ടി മാണിയുടെ നേതൃത്വത്തിൽ മുഴുവൻ പഞ്ചായത്ത് അംഗങ്ങളും തൈകൾ നട്ടുകൊണ്ടാണ് ഓർമ്മതുരുത്ത് സ്ഥാപിച്ചത്.