ചെറുതോണി: സർവ്വകക്ഷിയോഗതീരുമാനങ്ങളനുസരിച്ച് ഭൂപതിവ് നിയമങ്ങൾ ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് കേരളാ കോൺഗ്രസ്(എം) ചെറുതോണിയിൽ നടത്തിവരുന്ന റിലേ സത്യാഗ്രഹസമരം 73 ദിവസം പിന്നിട്ടു. പാർട്ടി ജില്ലാ സെക്രട്ടറി ജോയി പുത്തേട്ട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റിയംഗം റോയി തെരുവംകുന്നേൽ അദ്ധ്യക്ഷത വഹിച്ചു. അറക്കുളം പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എ.ഡി.മാത്യു, സംസ്ഥാന കമ്മറ്റിയംഗം ജോർജ്ജ് ചാണ്ടി, ജില്ലാ എക്സിക്യൂട്ടീവ് അംഗം ലൂക്കാച്ചൻ മൈലാടൂർ എന്നിവർ സത്യാഗ്രഹമനുഷ്ടിച്ചു. ഗാന്ധിദർശൻ വേദി സംസ്ഥാന സെക്രട്ടറി ടി.ജെ.പീറ്റർ, ജില്ലാ ചെയർമാൻ അഡ്വ: ആൽബർട്ട് ജോസ്, ജില്ലാ ട്രഷറർ കെ.ജി.സജികുമാർ, കോൺഗ്രസ് തൊടുപുഴ ബ്ലോക്ക് സെക്രട്ടറിമാരായ ഒ.കെ.അഷറഫ്, ജോർജ്ജ് ജോൺ, മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.റ്റി.ജയകുമാർ, കേരളാ കോൺഗ്രസ് നേതാക്കളായ വർഗീസ് വെട്ടിയാങ്കൽ, കെ.കെ.വിജയൻ, ടോമി തൈലംമനാൽ, കെ.ആർ.സജീവ്കുമാർ, ഉദ്ദീഷ് ഫ്രാൻസിസ്, എബിൻ വാട്ടപ്പള്ളി, കുര്യൻ കുമ്പാട്ട് തുടങ്ങിയവർ പ്രസംഗിച്ചു. ഐ.എൻ.റ്റി.യു.സി നേതാവ് പി.ഡി.ജോസഫ് സമാപനയോഗം ഉദ്ഘാടനം ചെയ്തു.