ചെറുതോണി: വയോജനങ്ങൾക്കുളള റെയിൽ യാത്രാക്കൂലി ഇളവ് പിൻവലിച്ചതിനെതിരെ സിനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ചെറുതോണി പോസ്റ്റാഫീസിന് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി. ധർണ്ണ പ്രൊഫ: വി.എ.ഡൊമിനിക് ഉദ്ഘാടനം ചെയ്തു. കെ.ആർ.ജനാർദ്ദനൻ, സി.എം.തങ്കരാജൻ, ടി.ഔസേപ്പ്, കെ.സോമരാജൻ, വി.എൻ.സുഭാഷ്, കെ.പി.മത്തായി തുടങ്ങിയവർ സംസാരിച്ചു