തൊടുപുഴ: ദേശീയ പണിമുടക്കായ 26ന് ജീവനക്കാരും അദ്ധ്യാപകരും പണിമുടക്ക് നോട്ടീസും. പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക,​ പങ്കാളിത്തപെൻഷൻ അവസാനിപ്പിച്ച് എല്ലാവർക്കും പഴയ പെൻഷൻ പദ്ധതി ബാധകമാക്കുക, നിർദിഷ്ട ദേശീയ വിദ്യാഭ്യാസം ഉപേക്ഷിക്കുക, കേന്ദ്ര- സംസ്ഥാന പൊതുമേഖലാ സർവീസിലെ നിർബന്ധിത പിരിച്ചുവിടൽ പിൻവലിക്കുക, ജനവിരുദ്ധ തൊഴിൽ നിയമ ഭേദഗതിയും കർഷക നിയമ ഭേദഗതിയും പിൻവലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ദേശീയപണിമുടക്ക്.