തൊടുപുഴ: കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസ്സോസിയേഷൻ തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ ട്രഷറിയുടെ മുമ്പിൽ പ്രതിഷേധ ധർണ നടത്തി.പെൻഷൻകാർക്ക് അനുവദിച്ച ചികിത്സാപദ്ധതി നടപ്പിലാക്കുക, കുടിശിക ക്ഷാമബത്ത ഉടൻ അനുവദിക്കുക, പെൻഷൻ പരിഷ്‌കരണം നടപ്പിലാക്കുക, ഇടക്കാലാശ്വാസം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ ധർണ ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ്. ഹസൻകുട്ടി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ഗർവാസിസ് കെ. സഖറിയാസ് സ്വാഗതം പറഞ്ഞു.ഐവാൻ സെബാസ്റ്റ്യൻ, കെ.എൻ. ശിവദാസൻ, എം.ഐ. സുകുമാരൻ,എന്നിവർ പ്രസംഗിച്ചു.