ദേവികുളം: ജില്ലാ കളക്ടറുടെ താലൂക്ക് തല ഓൺലൈൻ പൊതുജന പരാതി പരിഹാര അദാലത്ത് സഫലം 2020 ന്റെ മൂന്നാം ഘട്ടം ദേവികുളം താലൂക്കിന്റെ അദാലത്ത് ഇന്ന് രാവിലെ 10 മുതൽ വീഡിയോ കോൺഫറൻസ് മുഖാന്തിരം നടത്തും. പരാതി ലഭിച്ച ബന്ധപ്പെട്ട വകുപ്പ് മേധാവികൾ വീഡിയോ കോൺഫറൻസിൽ പങ്കെടുക്കുന്നതിനായി https://meet.google.com/hyf-raig-fya എന്ന ലിങ്കാണ് ഉപയോഗിക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട സാങ്കേതിക സഹായങ്ങൾക്ക് എൻഐസി ജില്ലാ ഓഫീസുമായി 04862232543 എന്ന നമ്പറിൽ ബന്ധപ്പെടാം. ഓൺലൈനായി പരാതി സമർപ്പിച്ച അപേക്ഷകർക്ക് ബന്ധപ്പെട്ട വില്ലേജ് ഓഫീസിലോ/താലൂക്ക് ഓഫീസിലോ തയ്യാറാക്കിയിട്ടുളള വീഡിയോ കോൺഫറൻസ് സംവിധാനം മുഖാന്തിരം അദാലത്തിൽ പങ്കെടുക്കുന്നതിനുളള ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.