
വെള്ളിയാമറ്റം : ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീ സി.ഡി.എസിന്റെയും നേതൃത്വത്തിൽ കുടുംബശ്രീ വനിതകളെ ഉൾപ്പെടുത്തി 'വിശപ്പ് രഹിത കേരളം ജനകീയ ഹോട്ടൽ തുടക്കം കുറിച്ചു.
വെള്ളിയാമറ്റം പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ഓഫീസിന് സമീപം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബരാജശേഖരൻ ഉദ്ഘാടനം നിർവ്വഹിച്ചു. കുടുംബശ്രീ ചെയർപേഴ്സൺ റെസിയ അസ്സീസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി.ജി മോഹനൻ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളും, ജില്ലാ മിഷൻ ഉദ്യോഗസ്ഥരും സി.ഡി.എസ് പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.