ഇടുക്കി: ഗാർഹിക ഉപഭോക്താക്കൾക്ക് സബ്സിഡി സ്‌കീമിൽ സൗരോർജ നിലയം സ്ഥാപിക്കുന്നതിന് അപേക്ഷിക്കാം. www.buymysun.com വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ആവശ്യമായ രേഖകൾ സമർപ്പിക്കണം ആദ്യ മൂന്ന് കിലോവാട്ടിന് 40 ശതമാനം സബ്സിഡിയും അധികമായി വരുന്ന 10 കിലോവാട്ട് വരെയുള്ള നിലയങ്ങൾക്ക് ഓരോ കിലോവാട്ടിനും 20 ശതമാനം സബ്സിഡിയും ലഭിക്കും. മുൻഗണനാ ക്രമമനുസരിച്ച് സാദ്ധ്യതാ പഠനം നടത്തിയാകും നിലയങ്ങൾ സ്ഥാപിക്കുക. ആവശ്യമായ വൈദ്യുതി ഉപയോഗിച്ചതിനു ശേഷം അധിക വൈദ്യുതി ശൃംഖലയ്ക്ക് നൽകുന്നതിലൂടെ വൈദ്യുതിബില്ലിൽ ഗണ്യമായ കുറവ് വരുമെന്നതാണ് സൗരവൈദ്യുത നിലയങ്ങളുടെ പ്രത്യേകത. കൂടുതൽ വിവരങ്ങൾ www.buymysun.com വെബ്‌സൈറ്റിലും ടോൾഫ്രീ നമ്പർ ആയ 1800 425 1803 നമ്പറിലും ലഭ്യമാകും.