തൊടുപുഴ: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമെടുത്ത തൊഴിലാളികൾക്ക് നിബന്ധനകൾക്ക് വിധേയമായി എല്ലാത്തരം കുടിശികകളും ഒൻപത് ശതമാനം പലിശ ഉൾപ്പെടെ ഒടുക്കുന്നതിനുള്ള കാലാവധി ഡിസംബർ 31 വരെ ദീർഘിപ്പിച്ചു.
അസംഘടിത തൊഴിലാളികൾക്ക് കൊവിഡ് 19 ധനസഹായം അനുവദിക്കുന്നതിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധിയും ഡിസംബർ 31 വരെ നീട്ടി. കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ നാളിതുവരെ കൊവിഡ് 19 ധനസഹായത്തിന് അപേക്ഷ നൽകാത്ത തൊഴിലാളികൾക്ക് രണ്ടാംഘട്ട കോവിഡ്19 സൗജന്യ ധനസഹായമായ 1000 രൂപ ലഭിക്കുന്നതിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധിയും ഡിസംബർ 31 വരെ ദീർഘിപ്പിച്ചു. പുതുതായി അംഗത്വം എടുക്കുന്ന തൊഴിലാളികൾക്കും ഡിസംബർ 31 വരെ ധനസഹായത്തിന് അപേക്ഷിക്കാം. motorworker.kmtwwfb.kerala.