തൊടുപുഴ: മൃഗസംരക്ഷണ വകുപ്പ് തൊടുപുഴ നഗരസഭയിൽ നടപ്പിലാക്കുന്ന കന്നുകുട്ടികൾക്കുള്ള ഗോവർദ്ധിനി പദ്ധതിയുടെ കാലിത്തീറ്റ വിതരണ ഉദ്ഘാടനം കോലാനി ക്ഷീരോത്പാദക സഹകരണ സംഘത്തിൽ മുനിസിപ്പൽ ചെയർപേഴ്‌സൻ സിസിലി ജോസ് നിർവഹിച്ചു. യോഗത്തിൽ സംഘം പ്രസിഡന്റ് കെ.ജെ. മാത്യു കാലാപള്ളിൽ അദ്ധ്യക്ഷത വഹിച്ചു. ഡോ. ഷീല സാലി ജോർജ് പദ്ധതി വിശദീകരണം നടത്തി. മുനിസിപ്പൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. ഹരി മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ ആർ. അജി സംസാരിച്ചു. സംഘം സെക്രട്ടറി സ്മിതാ ബിജു നന്ദി പറഞ്ഞു.