ഉടുമ്പന്നൂർ: തൊടുപുഴ യൂണിയനിൽ പുതിയതായി തിരഞ്ഞെടുത്ത വനിതാസംഘം ഭാരവാഹികൾക്ക് ഉടുമ്പന്നൂർ ശാഖയിൽ സ്വീകരണം നൽകി. സ്വീകരണ പരിപാടിയിൽ ശാഖാ പ്രസിഡന്റ് പി. ടി. ഷിബു, വൈസ് പ്രസിഡന്റ് പി. ജി.മുരളീധരൻ, സെക്രട്ടറി പി. കെ. രാമചന്ദ്രൻ, വനിതാ സംഘം പ്രസിഡന്റ് വത്സമ്മ സുകുമാരൻ, വൈസ് പ്രസിഡന്റ് കുമാരി സോമൻ, സെക്രട്ടറി ശ്രീമോൾ ഷിജു, ട്രഷറർ രജിത ഷൈൻ, ശാഖാ/, വനിതാ സംഘം മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവരും പങ്കെടുത്തു. സ്വീകരണത്തിന് യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ഗിരിജ ശിവൻ, സെക്രട്ടറി സ്മിത ഉല്ലാസ്, സൈബർ സേന കൺവീനർ ചന്ദു പരമേശ്വരൻ എന്നിവർ നന്ദി രേഖപ്പെടുത്തി.