തൊടുപുഴ: ജില്ലയിലെ ഭൂവിനിയോഗ ചട്ടങ്ങളും ,സ്‌പെഷ്യൽ റൂൾസും ,ഭേദഗതി ചെയ്യണമെന്ന് ബി. ഡി. ജെ. എസ് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു .1964 ഭൂവിനിയോഗ ചട്ടങ്ങളും, 1993 സ്‌പെഷ്യൽ റൂൾസും അനുസരിച്ചാണ് ഇടുക്കിയിലെ ഭൂരിഭാഗം മേഖലയിലും പട്ടയം നൽകിയിരിക്കുന്നത്. 1964 ചട്ടങ്ങൾ അനുസരിച്ച് പട്ടയ വസ്തുവിൽ വീട് നിർമ്മിക്കുവാനും കൃഷി ചെയ്യാനും മാത്രമേ സാധിക്കൂ. 1993 ചട്ടങ്ങൾ പ്രകാരം ഈ വസ്തുവിൽ ചെറിയ കടകൾ കൂടി പണിയാം. കാലാന്തരത്തിൽ എല്ലാ മേഖലകളിലും നിരവധി വികസന പ്രവർത്തനങ്ങൾ ഉണ്ടായി.മൂന്നാർ മേഖലയിൽ അനധികൃത നിർമ്മാണങ്ങൾ ഉണ്ടാകുന്നുവെന്ന് ഹൈക്കോടതിയുടെ പരാമർശത്തിന്റെ പേരിൽ കഴിഞ്ഞ ആഗസ്റ്റ് 22 ന് ഇടുക്കി ജില്ലക്ക് വേണ്ടി സർക്കാർ ഉത്തരവിറക്കി. ഈ ഉത്തരവനുസരിച്ച് 1964 ചട്ടങ്ങൾ പാലിക്കാത്ത എല്ലാ കെട്ടിടങ്ങളും അനധികൃതമാണെന്നും 15 സെന്റിനു മുകളിൽ ,1500 ച. അടിക്കു മേലെ വലിപ്പമുള്ള കെട്ടിടങ്ങൾ സർക്കാർ വീണ്ടെടുത്ത് പാട്ടത്തിനു നൽകണമെന്നും പറയുന്നു.മുഖ്യമന്ത്രി വിളിച്ചു ചേർത്ത. സർവ്വകക്ഷി യോഗത്തിൽ ഇടുക്കിയിൽ മാത്രമായി നിർബന്ധിച്ചു നടപ്പിലാക്കുന്നതിനെ ബി. ഡി. ജെ. എസ് ഉൾപ്പടെ ചോദ്യം ചെയ്തു.1964, 1993 ചട്ടങ്ങൾ കാലോചിതമായി പരിഷ്‌ക്കരിക്കണമെന്നപൊതു അഭിപ്രായത്തോട് എല്ലാവരും യോജിച്ചു.സർക്കാർ അത് പരിഗണിക്കുമെന്നുറപ്പു നൽകി.ന്യായമായ വികസന പ്രവർത്തനങ്ങൾ അനുവദിക്കുന്ന തരത്തിൽ ചട്ടങ്ങൾ ഭേദഗതി ചെയ്താൽ ആത്യന്തികമായി പ്രശ്‌നമവസാനിക്കുമെന്ന് സമ്മതിച്ച കാര്യത്തിൽ നിന്നും സർക്കാർ പിന്നാക്കം പോയി..കേരളം മുഴുവനും ഒരേ നിയമം നടപ്പിലാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചപ്പോൾ വിധിക്കെതിരെ സർക്കാർസുപ്രീം കോടതിയിൽ സ്‌പെഷ്യൽ ലീവ് പെറ്റീഷൻ ഫയൽ ചെയ്തിരിക്കുകയാണ്.ഇത്തരം സാഹചര്യത്തിലാണ് 1964, 1993ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്ന് ബി. ഡി. ജെ. എസ് ജില്ലാ കമ്മറ്റി ആവശ്യപ്പെടുന്നതെന്ന് ജില്ലാ പ്രസിഡന്റ് വി .ജയേഷ് പറഞ്ഞു.