അടിമാലി : ട്രൈബൽ ഡെവലപ്പ്‌മെന്റ് ഓഫീസിന്റെ പ്രവർത്തന പരിധിയിൽ വരുന്ന അടിമാലി മേഖലയിലെ കുഞ്ചിപ്പെട്ടി, ചൂരക്കെട്ടൻ, ചാറ്റ്പാറ, നെല്ലിപ്പാറ, പടിക്കപ്പ് എന്നീ പട്ടികവർഗ്ഗ കോളനികളിലെ ഗുണഭോക്താക്കൾക്ക് ഒരുവർഷത്തിനകം കായ്ഫലം ലഭിക്കുന്നതും ഇടുക്കി ജില്ലയിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായതും 4 തട്ട് വളർച്ചയും 5 അടിയിൽ കുറയാതെയുളള ഉയരവുമുളളതും 3 വർഷത്തിന് മുകളിൽ പ്രായവുമുളള മൾട്ടി റൂട്ട് ജാതി തൈ വിതരണം ചെയ്യുന്നതിന് പരിചയസമ്പന്നരായ സർക്കാർ അംഗീകൃത നഴ്‌സറികളിൽ നിന്നും ഓൺലൈൻ ദർഘാസുകൾ ക്ഷണിച്ചു. വിശദവിവരങ്ങൾ www.etenders.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04864224399