കട്ടപ്പന :പൊലീസ് സ്റ്റേഷൻ പരിസരത്ത് സ്ഥിതി ചെയ്യുന്ന പഴയ പൊലീസ് ക്വാർട്ടേഴ്‌സുകൾ ലേലം ചെയ്ത പൊളിച്ച് നീക്കുന്നതിനായി നവംബർ 17ന് രാവിലെ 11ന് കട്ടപ്പനപൊലീസ് സ്റ്റേഷൻ വളപ്പിൽ പരസ്യമായി ലേലം ചെയ്യും. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലത്തിൽ നേരിട്ട് ഹാജരാകേണ്ടതും, ലേലം തുടങ്ങുന്നതിനു ഒരു മണിക്കൂർ മുൻപ് നിശ്ചിത നിരതദ്രവ്യമായ 2500 രൂപ ലേലസ്ഥലത്ത് അടയ്ക്കണം. സീൽ ചെയ്ത ദർഘാസുകൾ നേരിട്ടോ, തപാൽ മാർഗ്ഗമോ നിശ്ചിത നിരതദ്രവ്യമായ തുക അടച്ചതിന്റെ ഡിമാൻഡ് ഡ്രാഫ്റ്റ് (ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ പേരിൽ) നവംബർ 13ന് വൈകിട്ട് അഞ്ചു മണിവരെ ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിൽ സമർപ്പിക്കാം. കെട്ടിടം പരിശോധിക്കണമെങ്കിൽ 13 വരെ യുളള ഏതെങ്കിലും പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ 4 മണിവരെ കട്ടപ്പന സ്റ്റേഷൻ ഹൗസ് ഓഫീസറുടെ മുൻകൂർ അനുമതിയോടു കൂടി പരിശോധിക്കാം. ഫോൺ: 04862232354