ചെറുതോണി: ഭൂപ്രശ്‌നങ്ങൾ മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യാനോ നിയമസഭാ സമ്മേളനം കൂടാനോ ഇടതുമുന്നണി സർക്കാരിന് ഇപ്പോൾ സമയമില്ലാത്ത അവസ്ഥയിലാണെന്ന് കേരളാ കോൺഗ്രസ്സ് (എം) ജോസഫ് ഉന്നതാധികാര സമിതിയംഗം അഡ്വ: തോമസ് പെരുമന പറഞ്ഞു.ചെറുതോണിയിൽ കേരളാ കോൺഗ്രസ് (എം) ജോസഫ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിലുള്ള റിലേ സത്യഗ്രഹത്തന്റെ 74ാം ദിവസം അയ്യപ്പൻ കോവിൽ മണ്ഡലം കമ്മറ്റി നടത്തിയ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏറ്റവും ഒടുവിൽ കൂടിയ മന്ത്രിസഭാ യോഗത്തിലും അഴിമതി അന്വേഷണങ്ങളിൽ നിന്നും മയക്കുമരുന്ന് പ്രതിസന്ധികളിൽ നിന്നും രക്ഷപ്പെടാനുള്ള വഴികളാണ് ചർച്ച ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
അയ്യപ്പൻകോവിൽ മണ്ഡലം പ്രസിഡന്റ് ജയേഷ് കെ.നായർ യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡന്റ് പ്രശാന്ത് കൊട്ടാരത്തിൽ മണ്ഡലം സെക്രട്ടറി സുരേഷ് പുള്ളോലിൽ മണ്ഡലം കമ്മറ്റിയംഗം ബിജോ പേഴത്തുംമൂട്ടിൽ എന്നിവർ സത്യാഗ്രഹമനുഷ്ടിച്ചു. പീരുമേട് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സാബു വേങ്ങവേലിൽ മുഖ്യ പ്രഭാഷണം നടത്തി. ജോയി കൊച്ചുകരോട്ട് വർഗീസ് വെട്ടിയാങ്കൽ, ബെന്നി പുതുപ്പാടി, ടോമി തൈലംമനാൽ, കെ.ആർ സജീവ് കുമാർ എന്നിവർ പ്രസംഗിച്ചു.ഇന്ന് കൊന്നത്തടി പഞ്ചായത്തിലെ നേതാക്കൾ സത്യഗ്രഹമനുഷ്ടിക്കും.