tank

ചെറുതോണി: ഇരട്ടയാർ പഞ്ചായത്തിൽ ഈട്ടിത്തോപ്പ് കളപ്പുരയ്ക്കൽ ത്രേസ്യാമ്മ സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ ഉണ്ടായ ഇടിവെട്ടിൽ 40000 ലിറ്ററോളം സംഭരശേഷിയുള്ള വാട്ടർ ടാങ്ക് പൂർണ്ണമായി നശിച്ചു. അടുത്തുണ്ടായിരുന്ന ടോയ്‌ലറ്റിനും തൊഴുത്തിന്യം നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം വൈകിട്ടാണ് ഇടിവെട്ട് ഉണ്ടായത്. രൂക്ഷമായ ജലക്ഷാമം ഉള്ള പ്രദേശമായതുകൊണ്ട് ബാങ്കിൻ നിന്നും വായ്പ എടുത്ത് പണം ഉപയോഗിച്ച് നിർമ്മിച്ച ജലസംഭരണിയാണ് പൂർണമായും നശിച്ചത്.