തൊടുപുഴ: വാളയാർ പീഡനകേസ് അട്ടിമറിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നടപടിക്കെതിരെ ഹിന്ദുഐക്യവേദി സംസ്ഥാന വ്യാപകമായി നടത്തി വരുന്ന പ്രതിഷേധത്തിന്റെ ഭാഗമായി തൊടുപുഴ താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തിൽ മിനിസിവിൽ സ്റ്റേഷന്റെ മുൻപിൽ പ്രതിഷേധ ധർണ നടത്തി. താലൂക്ക് പ്രസിഡന്റ് എം.കെ. നാരായണ മേനോന്റെ അദ്ധ്യക്ഷതയിൽ നടത്തിയ ധർണ ജില്ലാ ജനറൽ സെക്രട്ടറി പി.ജി. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചേരമർ സംഘം സംസ്ഥാന സെക്രട്ടറി രാജൻ മക്കുപാറ, ഹിന്ദുഐക്യവേദി ജില്ലാ ഉപാദ്ധ്യക്ഷൻ കെ.പി. ഗോപി, ജില്ല സഹ സംഘടന സെക്രട്ടറി പി.ആർ കണ്ണൻ, താലൂക്ക് ജനറൽ സെക്രട്ടറിമാരായ ടി.കെ. ബാബു, വി.കെ. ശ്രീധരൻ ,സഹകാർ ഭാരതി താലൂക്ക് പ്രസിഡന്റ് ജി. രവീന്ദ്രൻ, ആർട്ട് ഓഫ് ലിവിംഗ് പ്രതിനിധി സലീഷ്‌കുമാർ എന്നിവർ സംസാരിച്ചു. താലൂക്ക് ഭാരവാഹികളായ എ.ജി. അംബിക്കുട്ടൻ, തുളസിധരൻപിള്ള, എം.എസ്. സജീവ്, കെ.എസ്. സലിലൻ, എൻ.എ. പ്രദീപ്, സി.വി. രമേശ്, റെജിമോൻ എന്നിവർ നേതൃത്വം നൽകി.