തൊടുപുഴ: ഇടവെട്ടി പഞ്ചായത്തിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ കർശന നടപടിയുമായി ആരോഗ്യ വകുപ്പ്.
69 ആക്ടീവ് കേസുകളാണ് നിലവിൽ പഞ്ചായത്തിലുള്ളത്. പഞ്ചായത്ത്, വില്ലേജ് ഓഫീസുകളും പ്രധാനപ്പെട്ട ടൗണും ഉൾപ്പെടുന്ന വാർഡുകളെല്ലാം നിലവിൽ കണ്ടെയ്‌മെന്റ് സോണാണ്. രോഗബാധയ്ക്ക് കാരണമാകുന്ന പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികൾക്കെതിരെ കർശന നടപടി എടുക്കുമെന്ന് ഇടവെട്ടി പിഎച്ച്‌സിയിലെ ഹെൽത്ത് ഇൻസ്‌പെക്ടർ വിജയൻ പറഞ്ഞു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഇടവെട്ടിയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും ഇതിന്റെ ഭാഗമായി സന്ദർശിച്ചു. എച്ച്‌ഐയെ കൂടാതെ ജെഎച്ച്‌ഐമാരായ റോഷ്‌നി ദേവസ്യ, കബീർ എന്നിവരും പരിശോധനക്ക് ഒപ്പമുണ്ടായിരുന്ന.ഇടവെട്ടി ടൗണിൽ രാവിലെ 11 മുതൽ വൈകിട്ട് അഞ്ച് വരെയും വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ പാടുള്ളു. പിഎച്ച്‌സിയിൽ വരുന്ന രോഗികൾ ഫോൺ വിളിച്ച് ബുക്ക് ചെയ്ത ശേഷം മാത്രമെ വരാവൂ എന്ന് മേഡിക്കൽ ഓഫീസർ ഡോ. മറീന ജോർജ് അറിയിച്ചു.