തൊടുപുഴ : ' ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവരുടെ രക്ഷിതാക്കളുടെ ദേശീയ സംഘടനയായ പരിവാറിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ള ആനുകൂല്യങ്ങൾ കേന്ദ്ര സർക്കാർ റദ്ദാക്കുന്നതിനെതിരെ പ്രതിഷേധ ധർണ്ണ നടത്തി.. ഇതിന്റെ ഭാഗമായി ജില്ലയിൽ രാവിലെ 10.30 മുതൽ 11 വരെ പരിവാർ 'നില്പ് സമരം ' നടത്തി. ജില്ലാതല സമരം തൊടുപുഴ ടെലിഫോൺ എക്‌സ്‌ചേഞ്ചിനു മുൻപിൽ ജില്ലാ പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ആക്ടിംഗ് പ്രസിഡന്റ് സജിത് കുമാർ ബി., ജോയ് സൺ ,എലിസബത്തത്ത് ജീസൻ, മരിയ ജോസഫ് എന്നിവർ പ്രസംഗിച്ചു .
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടന്ന ധർണ്ണയിൽ മുട്ടത്ത് സെക്രട്ടറി കൃഷ്ണൻ കെ., കട്ടപ്പനയിൽ ടോമി ജോസഫ്, പെരുവന്താനത്ത് ജലീൽ പെരുവന്താനം , ഉപ്പുതറയിൽ തോമസ് കെ.ഡി, കുമളിയിൽ ഷീന, അടിമാലിയിൽ ലിജു തരകൻ, കൊന്നത്തടിയിൽ സുരേഷ്, മുരിക്കാശ്ശേരിയിൽ മായ, കരിമണ്ണൂർ അഡ്വ. ഷിബു പറയിടം, ഉടുമ്പന്നൂരിൽ സീതി, മരിയാപുരത്ത് ടോമി തോമസ് , നെടുങ്കണ്ടത്ത് ജ്യോതി , വണ്ടിപ്പെരിയാറ്റിൽ അഗസ്റ്റിൻ , ദേവികുളത്തു് ഡി. ശിവകുമാർ , മൂന്നാറിൽ റജീന വിഘ്‌നേഷ് എന്നിവർ നേതൃത്വം നൽകി.