mathew

തൊടുപുഴ:ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്ത് ഇടുക്കിയിലെ ജനങ്ങളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് നടത്തുന്ന സമരത്തിനും, ഡീൻ കുര്യാക്കോസ് എം. പി നടത്തുന്ന നിരാഹാര സമരത്തിനും പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് യു.ഡി.എഫിന്റെ ആഹ്വാന പ്രകാരം സ്വന്തം വസതിക്കുമുന്നിൽ മാത്യു സ്റ്റീഫൻ എക്‌സ് എം എൽ എ ഉപവസിച്ചു.. യു. ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ് അശോകൻ ഉദ്ഘാടനം ചെയ്തു. കരിങ്കുന്നം മുൻ പഞ്ചായത്ത് പ്രസിഡന്റ് പി ജെ അവിര പങ്കെടുത്തു.