അമയപ്ര : അമയപ്ര സഹകരണ സംഘത്തിൽ ഇളംദേശം ബ്ളോക്ക് പഞ്ചായത്തും ക്ഷീരവികസന വകുപ്പും ക്ഷീരസംഘവും ചേർന്ന് ക്ഷീരകർഷകർക്കായി നൽകുന്ന പാൽ പാത്രത്തിന്റെ വിതരണ ഉദ്ഘാടനം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് മർട്ടിൽ മാത്യു നിർവഹിച്ചു. ഉടുമ്പന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സജീവ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം മനോജ് തങ്കപ്പൻ, ബ്ളോക്ക് പഞ്ചായത്ത് മെമ്പർമാരായ സോമി അഗസ്റ്റിൻ, ജിജി സുരേന്ദ്രൻ, ബേസിൽ ജോൺ, ഡയറി എക്റ്റൻഷൻ ഓഫീസർ സുധീഷ് എം.പി തുടങ്ങിയവർ സംസാരിച്ചു. ക്ഷീരസംഘം പ്രസിഡന്റ് പി.കെ .രാമചന്ദ്രൻ പുളിവേലിൽ നന്ദി പറഞ്ഞു.