മറയൂർ: കാന്തല്ലൂർ കർശനാട് പെരിയവയൽ ഭാഗത്തെ വീട്ടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പെരിയവയൽ സ്വദേശി മണികണ്ഠനെ(42) യാണ് മരിച്ച നിലയിൽ കണ്ടത്. രണ്ട് ദിവസമായി കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ അനേഷിച്ച്വരുകയായിരുന്നു.മാതാവിനൊപ്പമാണ് തൊഴിലാളിയായ മണികണ്ഠൻ താമസിച്ചു വന്നിരുന്നത് അമ്മയ്ക്ക് മാനസിക അസ്വസ്ഥത ഉള്ളതിനാൽ കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാൻ സാധിച്ചിട്ടില്ല. മറയൂർ പൊലീസിൽ അറിയിച്ചതിനെ തുടർന്ന് പൊസ്റ്റുമാർട്ടം നടപടികൾക്കായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിതാവ് ധർമ്മർ, മാതാവ് ഗ്രേസി.