ഇടുക്കി : താനൂർ എം.എൽ.എ വി.അബ്ദുൾ റഹ്മാൻ കേരളത്തിലെ പ്രത്യേകിച്ച് വയനാട്ടിലെ ആദിവാസികളെയും, ഗോത്രവർഗ്ഗത്തെയും അധിക്ഷേപിച്ചും അപമാനിച്ചും നടത്തിയ പരാമർശങ്ങൾ പട്ടികജാതി പട്ടികവർഗ്ഗ അതിക്രമം തടയൽ നിയമമനുസരിച്ച് കേസെടുത്ത് നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണമെന്ന് കേരള ആദിവാസി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സി.പി കൃഷ്ണൻ ആവശ്യപ്പെട്ടു. ഗവർണർ, മുഖ്യമന്ത്രി, സ്പീക്കർ, പട്ടികജാതി പട്ടികവർഗ്ഗ മന്ത്രി, എസ്.സി/എസ്.ടി കമ്മീഷൻ എന്നിവർക്കും പരാതി നൽകിയതായും സി.പി കൃഷ്ണൻ പറഞ്ഞു.